പൂവ്
യൂസുഫ് നടുവണ്ണൂര്‍
ഞാന്‍
ഒരു പൂവുണ്ടാക്കുകയാണ്
‘ചെലോല്ദ് റെഡ്യാവും
ചെലോല്ദ് റെഡ്യാവൂല’
എന്നാലും
ഒരു പൂവുണ്ടാന്‍ ശ്രമിക്കുന്നു
ഒരിക്കല്‍
അതില്‍ പൂന്തേന്‍ നിറയും
പൂമ്പാറ്റകള്‍ വട്ടമിടും
കാറ്റത്തിളകിയാടും
നേരേ വിടര്‍ന്നു വിലസീടും!
വൈരാഗ്യമേറിയ വൈദികനും
വൈരിക്കുമുമ്പുഴറിയോടിയ ഭീരുവും
ആരാകിലും
മിഴിയുള്ളവര്‍
കണ്ണെടുക്കാതെ നോക്കിനില്ക്കും!
ഇനി നോക്കിയില്ലെങ്കിലും
ഇനിയ്‌ക്കൊരു കൊയപ്പോല്ല
ഓരോരുത്തര്‍ക്കും
ഓരോ മാതിരിയാണല്ലോ!