11 Thursday
December 2025
2025 December 11
1447 Joumada II 20

യൂത്ത് വേവ് സമാപിച്ചു

കോഴിക്കോട് നോര്‍ത്ത് ജില്ലാ ഐ എസ് എമ്മും എം എസ് എമ്മും സംഘടിപ്പിച്ച യൂത്ത് വേവ് പത്മശ്രീ അലി മണി ക്ഫാന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഉള്ള്യേരി: ‘ഇത് യാത്രയാണ് അടയാളപ്പെടുത്തുക നാം’ പ്രമേയത്തില്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ ഐ എസ് എമ്മും എം എസ് എമ്മും സംഘടിപ്പിച്ച യൂത്ത് വേവ് സമാപിച്ചു. പത്മശ്രീ അലി മാണിക് ഫാന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് മദനി അധ്യക്ഷത വഹിച്ചു. എം എസ് എം സംസ്ഥാന പ്രസിഡണ്ട് ഫാസില്‍ ആലുക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റിഹാസ് പുലാമന്തോള്‍, മിസ്ബാഹ് ഫാറൂഖി, നൗഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തി. ‘പൗരാവകാശ ധ്വംസനം: നാം നിശബ്ദരോ’ വിഷയത്തില്‍ നടന്ന സെമിനാര്‍ ഐ എസ് എം ജന. സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. നിജേഷ് അരവിന്ദ്, അജീഷ്, ടി ശാക്കിര്‍, കാസിം കൊയിലാണ്ടി, എന്‍ അഹമ്മദ് കുട്ടി, ഷമീം കണ്ണോത്ത്, റഷീദലി കുറ്റ്യാടി, ആരിഫ തിക്കോടി, ഹന്ന ഉനൈസ്, ഷാക്കിര്‍ കാന്തപുരം, ഷാനവാസ് ചാലിക്കര, ആസാദ് ഉള്ള്യേരി പ്രസംഗിച്ചു.

Back to Top