21 Tuesday
March 2023
2023 March 21
1444 Chabân 28

യുവാക്കള്‍ കേരളം വിട്ടുപോവുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം – ഐ എസ് എം


പാലക്കാട്: യുവാക്കള്‍ കേരളം വിട്ടുപോകുന്നത് ഗൗരവത്തോടെ കാണണമെന്നും കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം യുവജന സൗഹൃദമാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും പാലക്കാട്ട് സംഘടിപ്പിച്ച ഐ എസ് എം യൂത്ത് എന്‍ലൈറ്റ്‌മെന്റ് സമ്മിറ്റ് ആവശ്യപ്പെട്ടു. കേരളം മെച്ചപ്പെട്ട ജീവിതത്തിന് അനുയോജ്യമല്ലെന്ന പുതുതലമുറയുടെ കാഴ്ചപ്പാടിനെ നിഷേധിച്ചതുകൊണ്ട് കാര്യമില്ല. ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ ഭരണകൂടവും രാഷ്ട്രീയ-സാമൂഹിക സംഘടനകളും തയ്യാറാവണം.
അബ്ദുന്നാസിര്‍ മഅ്ദനിക്ക് കേരളത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മഅ്ദനിക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ലഭിക്കുക എന്നത് അദ്ദേഹത്തിന്റെ അവകാശമാണ്. അനന്തമായി നീളുന്ന ജയില്‍വാസവും നീതിനിഷേധവും ജനാധിപത്യസമൂഹത്തിന് അപമാനമാണ്. അദ്ദേഹത്തിന് അനുയോജ്യമായ ചികിത്സ നല്‍കാന്‍ ആവശ്യമായ നടപടികള്‍ക്ക് കേരള സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി യൂത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, എം ടി മനാഫ്, എന്‍ എം അബ്ദുല്‍ജലീല്‍, അലി പത്തനാപുരം, ഡോ. മുബഷിര്‍ പാലത്ത് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x