യമന് സഹായം വര്‍ധിപ്പിക്കണമെന്ന് യു എന്‍

യുദ്ധ ഭൂമിയായ യമനിലെ മില്യണ്‍കണക്കിന് മനുഷ്യരുടെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താന്‍ സഹായം ആവശ്യമാണെന്ന് യു എന്‍. യമന് ഈ വര്‍ഷം 3.9 ബില്യണ്‍ ഡോളറിന്റെ സഹായം വേണമെന്ന് യു എന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. യമനിലെ 16 മില്യണ്‍ ജനത്തെ സഹായിക്കുന്നതിനുള്ള വലിയ പ്രതിബന്ധം സാമ്പത്തിക സഹായമാണെന്ന് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ജനറലും ഡെപ്യൂട്ടി എമര്‍ജന്‍സി റിലീഫ് കോര്‍ഡിനേറ്ററുമായ രമേശ് രാജസിങ്കം യു എന്‍ സുരക്ഷാ സമിതിയില്‍ പറഞ്ഞു. യമനില്‍ ഏഴ് വര്‍ഷമായി യുദ്ധ സാഹചര്യമാണുള്ളത്. ഈ വര്‍ഷം മുഴുവ ന്‍ ദാതാക്കളും അവരുടെ പിന്തുണ തുടരുകയും, കഴിയുമെങ്കില്‍ വര്‍ധിപ്പിക്കുകയും ചെയ്യണം. വെള്ളം, സുരക്ഷ, പ്രത്യല്‍പാദന ആരോഗ്യ സേവനം എന്നിവ ഉള്‍പ്പെടുന്ന പ്രധാന പദ്ധതികള്‍ ആഴ്ചകളായി സാമ്പത്തിക ദൗ ര്‍ലഭ്യത മൂലം കുറക്കുകയോ അടക്കുകയോ ചെയ്യാന്‍ നിര്‍ബന്ധിതമായി എന്ന് രമേശ് രാജസിങ്കം പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സഹായം കുറയുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
