5 Friday
December 2025
2025 December 5
1447 Joumada II 14

യമനില്‍ മാനുഷിക പ്രതിസന്ധി രൂക്ഷം


യമനിലെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയും, മാനുഷിക പ്രതിസന്ധി വര്‍ധിക്കുകയും ചെയ്യുകയാണ്. അറബ് ലോകത്തെ ദരിദ്ര രാജ്യത്തെ യുദ്ധം കൂടുതല്‍ അക്രമാസക്തമായിരിക്കുകയുമാണെന്ന് യു എന്‍ ഉപ മാനുഷിക മേധാവി രമേശ് രാജസിങ്കം പറഞ്ഞു. യു എന്‍ സുരക്ഷാസമിതിയിലെ അവലോകനത്തിലാണ് ഉപ സെക്രട്ടറി ജനറല്‍ രമേശ് രാജസിങ്കം തീക്ഷ്ണമായ പ്രസ്താവന നടത്തിയിരിക്കുന്നത്.
രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് വരുന്ന 20 മില്യണ്‍ യമനികള്‍ക്ക് മാനുഷിക സഹായം ആവശ്യമാണ്. എന്നാല്‍, ഏജന്‍സികള്‍ സമ്പത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുന്നു.
രാജ്യത്തെ ഏകദേശം 13 മില്യണ്‍ ആളുകളെ സഹായ ഏജന്‍സികള്‍ ഇപ്പോള്‍ സഹായിക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ മുമ്പുള്ളതിനെക്കാള്‍ 3 മില്യണാണ് വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ധനവ് വലിയ തോതിലുള്ള ദാരിദ്രത്തിന്റെ പെട്ടെന്നുള്ള അപകടാവസ്ഥയെ ഗണ്യമായി പിന്നോട്ടടിപ്പിച്ചുവെന്നതാണ് ഞങ്ങളുടെ ഏറ്റവും മികച്ച വലയിരുത്തലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to Top