യാത്രയയപ്പ് നല്‍കി
മസ്‌കത്ത്: മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒമാന്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി ഷാജഹാന്‍ പൊന്നാനിക്ക് ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മറ്റി യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ നാസര്‍ പെരിങ്ങത്തൂര്‍, ട്രെഷറര്‍ സിയാദ് ആലപ്പുഴ, ഷാഫി ഞേളാട്ട്, ജരീര്‍ പാലത്ത്, ത്വാഹാ ഷരീഫ്, നൗഷാദ് പനക്കല്‍, നൗഷാദ് ചങ്ങരംകുളം, അജ്മല്‍ പുളിക്കല്‍, സിദ്ദീഖ് കൂളിമാട്, ഹനീഫ് പുത്തൂര്‍, ഹഷീര്‍ ബഷീര്‍, സ്വാലിഹ്, ഇക്ബാല്‍ പ്രസംഗിച്ചു.