28 Wednesday
January 2026
2026 January 28
1447 Chabân 9

യാത്രയയപ്പ് നല്‍കി


ജിദ്ദ: ഒന്‍പത് വര്‍ഷത്തിലധികമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ പ്രബോധകനായും അല്‍ഹുദാ മദ്‌റസ അധ്യാപകനായും സേവനമനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷമീര്‍ സ്വലാഹിക്ക് ഇസ്‌ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി. ശഖ്‌റ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലായി 20 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് അദ്ദേഹം മടങ്ങുന്നത്. സെന്ററിന്റെ ഉപഹാരങ്ങള്‍ പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ വളപ്പനും ട്രഷറര്‍ സലാഹ് കാരാടനും കൈമാറി. ഹംസ നിലമ്പൂര്‍, ജരീര്‍ വേങ്ങര, ലിയാഖത്ത് അലിഖാന്‍, സലാഹ് കാരാടന്‍, ഷക്കീല്‍ ബാബു, അബ്ദുല്‍ഗനി, ജൈസല്‍ അബ്ദുറഹ്മാന്‍, എന്‍ജി. വി കെ മുഹമ്മദ്, നജീബ് കളപ്പാടന്‍, ഇസ്ഹാഖ് പാണ്ടിക്കാട്, മങ്കരത്തൊടി ഇസ്മാഇല്‍, നസീം സലാഹ്, ഉസ്മാന്‍ കോയ, റഷാദ് കരുമാര, ഷഫീഖ് പട്ടാമ്പി, അബ്ദുറഷീദ് അന്‍സാരി പ്രസംഗിച്ചു.

Back to Top