യാത്രയയപ്പ് നല്‍കി
യാംബു: മൂന്നു പതിറ്റാണ്ടിലെ പ്രവാസം മതിയാക്കി മടങ്ങുന്ന ബി എം നാസര്‍ കരുനാഗപ്പള്ളിക്ക് യാംബു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി. സംഘടനയുടെ യാംബു സെന്റര്‍ പബ്ലിക് റിലേഷന്‍ കണ്‍വീനര്‍ ആയിരുന്നു. സെന്റര്‍ പ്രസിഡന്റ് ഷമീര്‍ സുലൈമാന്‍ മുവാറ്റുപുഴ അധ്യക്ഷതവഹിച്ചു. നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ മേഴത്തൂര്‍, ആര്‍ സി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസി, മീഡിയ പ്രവര്‍ത്തകന്‍ അനീസുദ്ദീന്‍ ചെറുകുളമ്പ്, ഹസ്ബുല്ല ഖാന്‍, ഹാഫിസ് റഹ്മാന്‍ മദനി, അസ്‌ലം കുനിയില്‍, അബ്ദുന്നാസര്‍, മുഹമ്മദ് അഷ്‌റഫ്, ഫമീര്‍ വയലിന്‍, അലി വെള്ളക്കാട്ടില്‍, അബ്ദുല്‍ അസീസ് കാവുമ്പുറം, അബ്ദുല്‍ അസീസ് സുല്ലമി, ഫാറൂഖ് കൊണ്ടേത്ത്, നിയാസ് പുത്തൂര്‍ പ്രസംഗിച്ചു. അബൂബക്കര്‍ മേഴത്തൂര്‍ ഉപഹാരം സമ്മാനിച്ചു. ബി എം നാസര്‍ മറുപടി പ്രസംഗം നടത്തി.