കാമ്പസുകളില്‍ മത നിരാസം വളര്‍ത്തുന്നത് അപകടകരം – ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

മുട്ടില്‍: കരിക്കുലം പരിഷ്‌കരണത്തിലൂടെയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെയും ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് കാമ്പസുകളില്‍ മതനിരാസ ചിന്തകള്‍ വളര്‍ത്തുന്നത് അപകടകരമാണെന്ന് ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. എം എസ് എം ജില്ലാ സമിതി സംഘടിപ്പിച്ച വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അല്‍ത്താഫ് അധ്യക്ഷത വഹിച്ചു. അബ്ദുസലീം മേപ്പാടി, ഫൈസല്‍ നന്മണ്ട, അബ്ദുസ്സലാം മുട്ടില്‍, സി പി അബ്ദുസമദ്, അലി അക്ബര്‍ ഫാറൂഖി, റിഹാസ് പുലാമന്തോള്‍, സഹീര്‍ വെട്ടം, മുഹമ്മദ് ഷാനിദ്, അഫ്രിന്‍ ഹനാന്‍, ആയിഷ തസ്‌നി, ഫായിസ് റിപ്പണ്‍, സന നൗറിന്‍, റഷ റഫീഖ്, തമന്ന ഷാന്‍, ടി പി ഹസ്‌ന പ്രസംഗിച്ചു.
