വയനാട് ജില്ലാ ദൗത്യപഥം

സുല്‍ത്താന്‍ ബത്തേരി: ഫലസ്തീനിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ കേരളത്തില്‍ നടക്കുന്ന പ്രതിഷേധ സംഗമങ്ങളെ ഫാസിസ്റ്റ് ശക്തികള്‍ സാമുദായിക ധ്രുവീകരണത്തിന് ഉപയോഗപ്പെടുത്തുകയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ദൗത്യപഥം’ പ്രീകോണ്‍ മീറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന ഉപാധ്യക്ഷന്‍ കെഎം സൈതലവി എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് അബ്ദുസ്സലീം അധ്യക്ഷത വഹിച്ചു. സി മമ്മു കോട്ടക്കല്‍, അബ്ദുല്‍ അസീസ് സലാഹി, അബ്ദുല്‍ഹക്കീം അമ്പലവയല്‍, അബ്ദുസ്സലാം മുട്ടില്‍, അബ്ദുസ്സമദ് പുല്‍പ്പള്ളി പ്രസംഗിച്ചു.
