22 Sunday
December 2024
2024 December 22
1446 Joumada II 20

വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്‌കാരം ഫലസ്തീനി മാധ്യമ പ്രവര്‍ത്തകര്‍ക്ക്


യുനെസ്‌കോയുടെ ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്‌കാരം ഗസ്സ യുദ്ധം റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ഫലസ്തീനി മാധ്യമപ്രവര്‍ത്തകര്‍ക്കും. ഏറെ ത്യാഗംചെയ്ത് യുദ്ധമുഖത്തെ വിവരങ്ങള്‍ പുറംലോകത്തെത്തിച്ച ഫലസ്തീനി മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഐക്യദാര്‍ഢ്യവും ശക്തമായ സന്ദേശവുമായാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി ചെയര്‍മാന്‍ മൗറീഷ്യോ വെയ്‌ബെല്‍ പറഞ്ഞു. നാം അവരോട് കടപ്പെട്ടിരിക്കുന്നുവെന്ന ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാന്റിയാഗോയില്‍ നടത്തിയ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ഗസ്സയില്‍ കഴിഞ്ഞ ഏഴുമാസത്തിനിടെ 140ലേറെ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ബഹുഭൂരിഭാഗവും ഫലസ്തീനികളാണ്.

Back to Top