ലോകകപ്പ് പ്രതിഫലം ദരിദ്രര്‍ക്ക് നല്‍കി മൊറോക്കന്‍ താരം
ഖത്തര്‍ ലോകകപ്പില്‍ സെമിഫൈനലില്‍ മുന്‍ ജേതാക്കളായ ഫ്രാന്‍സിനോട് പരാജയപ്പെട്ടെങ്കിലും ചരിത്രം സൃഷ്ടിച്ച് മടങ്ങിയ ആഫ്രിക്കന്‍- അറബ് രാജ്യമായ മൊറോക്കോ നേരത്തെത്തന്നെ ലോകത്തിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരുന്നു. ഇപ്പോഴിതാ മറാക്കിഷ് മുന്നേറ്റ താരമായ ഹകീം സിയേഷ് തനിക്ക് ലോകകപ്പില്‍ നിന്നു ലഭിച്ച മുഴുവന്‍ പ്രതിഫലവും ദരിദ്രര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് വീണ്ടും ലോകത്തിന്റെ കൈയടി നേടിയിരിക്കുകയാണ്. ”തീര്‍ച്ചയായും എന്റെ ലോകകപ്പ് സമ്പാദ്യം മുഴുവനും അര്‍ഹരായ പാവപ്പെട്ട ആളുകള്‍ക്ക് ഞാന്‍ സംഭാവന ചെയ്യും. പണത്തിനു വേണ്ടിയല്ല ഞാ ന്‍ മൊറോക്കോക്കു വേണ്ടി കളിക്കാന്‍ തീരുമാനിച്ചത്. ഹൃദയത്തില്‍ നിന്നെടുത്ത തീരുമാനമായിരുന്നു അത്”- സിയേഷ് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൊറോക്കോയിലെ ദരിദ്രരായ ആളുകള്‍ക്ക് വേണ്ടിയാകും 2,77,575.90 ഡോളര്‍ (ഏകദേശം 2.63 കോടി രൂപ) താരം സംഭാവനയായി നല്‍കുക. 29-കാരനായ ഹകീം 2015ലാണ് ദേശീയ ടീമിനൊപ്പം ചേരുന്നത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വേണ്ടിയാണ് സിയേഷ് കളിക്കുന്നത്.