8 Tuesday
July 2025
2025 July 8
1447 Mouharrem 12

ലോകകപ്പ് കാണികള്‍ക്ക് മുന്നില്‍ ഇസ്‌ലാമിനെ അവതരിപ്പിച്ച് ഖത്തര്‍


ലോകകപ്പ് സന്ദര്‍ശകര്‍ക്കു മുന്നില്‍ ഇസ്‌ലാമിനെ അവതരിപ്പിച്ച് ഖത്തര്‍. ഖതാറ മസ്ജിദിലും മറ്റുമുള്ള സന്ദര്‍ശകര്‍ ക്കാണ് മതപ്രചാരകര്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നത്. വിവിധ ഭാഷകളില്‍ ഈ പ്രചാരണം നടത്തുന്നുണ്ട്. പള്ളി സന്ദര്‍ശിച്ച സല്വദോറിയന്‍ സന്ദര്‍ശകനായ ഗാര്‍ഷ്യ പറഞ്ഞത്, ഖത്തര്‍ ഇസ്‌ലാമിലേക്കുള്ള എന്റെ ആദ്യ വഴികാട്ടിയാണെന്നാണ്.
ആദ്യമായി ഒരു മുസ്‌ലിം രാജ്യം സന്ദര്‍ശിക്കുന്നവരാണ് ലോകകപ്പ് കാണികളില്‍ കൂടുതലും. ദോഹ ഇസ്‌ലാമിക് കള്‍ചറല്‍ സെന്റര്‍ മക്കയിലേക്ക് ഒരു വെര്‍ച്വല്‍ റിയാലിറ്റി ടൂര്‍ ആണ് ഒരുക്കിയിരിക്കുന്നത്. അവര്‍ക്കു മുന്‍പില്‍ ഇസ്‌ലാമിന്റെ സാംസ്‌കാരിക മത വിനിമയങ്ങളെ പരിചയപ്പെടുത്തുകയാണ് ഖത്തര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Back to Top