വനിതാസംവരണം മേല്‍ജാതിക്കാര്‍ രംഗം കയ്യടക്കാന്‍ ഇടവരുമോ?
ഹസീന പുത്തൂര്‍
പാര്‍ലിമെന്റ് ലോവര്‍ ഹൗസിലേക്കും സംസ്ഥാന നിയമസഭകളിലേക്കും വനിതാ സംവരണം നിയമപരമാക്കി മാറ്റിയുള്ള ബില്ല് അവതരിപ്പിച്ചു കഴിഞ്ഞു. 1996-ല്‍ യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാരാണ് ഈ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. ഒരു പ്രധാന വ്യവസ്ഥയൊഴിച്ച് ഇപ്പോഴത്തെ വനിത സംവരണ ബില്‍ മുന്‍പ് അവതരിപ്പിച്ച ബില്ലിന് സമാനമാണ്. സ്ത്രീകള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്യുന്നതിനുള്ള ഒരു വ്യവസ്ഥയായി പുതിയ ബില്ലില്‍ പറയുന്ന കാര്യം പാര്‍ലമെന്റ് സീറ്റുകളുടെ അതിര്‍ത്തി നിര്‍ണയമാണ്. ഇതിനര്‍ത്ഥം വനിതാ സംവരണം പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ കുറഞ്ഞത് ഒരു ദശാബ്ദമെങ്കിലും എടുക്കുമെന്നാണ്. ഒ ബി സി വിഭാഗങ്ങള്‍ക്ക് പ്രത്യേകമായ സംവരണം ഇല്ല എന്നത് ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. വനിതാ സംവരണം എന്നു മാത്രം പറയുമ്പോള്‍ നഗര കേന്ദ്രീകൃത മേല്‍ജാതി സമൂഹം ആ രംഗം കയ്യടക്കുമെന്ന ആശങ്ക വ്യാപകമാണ്. പാകിസ്താനിലടക്കം തെളിവുണ്ട് താനും. പാകിസ്താനില്‍ സംവരണ സീറ്റുകളിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന മിക്ക സ്ത്രീകളും രാഷ്ട്രീയമായി സുസ്ഥിരവും സ്വാധീനവുമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഈ സ്ഥിതി ഇവിടെയും സംഭവിച്ചേക്കാം എന്നാണ്‌സൂചന.