22 Wednesday
October 2025
2025 October 22
1447 Joumada I 0

ഈ പോക്ക് നല്കുന്നതെന്തു സന്ദേശം?

തന്‍സീം ചാവക്കാട്‌

ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ജനാധിപത്യ രാജ്യമെന്ന വിശേഷണം ഉള്ളതോട് കൂടെ യാതൊരു തരത്തിലും അവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനോ അവകാശനിഷേധത്തിനോ ഇടമുണ്ടാക്കരുത് എന്നതാണ് നമ്മുടെ രാജ്യത്തെ ഭരണ വ്യവസ്ഥയില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഭരണഘടന മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട്. അത് തന്നെയാണ് ഭരണ കര്‍ത്താക്കള്‍ നടപ്പിലാക്കേണ്ടതും. എന്നാല്‍ ഈയടുത്തു നമുക്കേറെ വൈമനസ്യത്തോടെ കാണാന്‍ കഴിയുന്നത് കാ ക്കിയണിഞ്ഞ കാട്ടാളന്‍മാരെയാണ്. അധികാരം കൊണ്ട് എല്ലാം കീഴടക്കാം എന്ന വ്യാമോഹമാണ് അത്തരകാര്‍ക്ക് പ്രചോദനമാകുന്നത്. നിയമ നിര്‍വഹണത്തിന് ഉത്തരവാദിത്തമേല്പിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പലപ്പോഴും സ്വയം ന്യായാധിപര്‍ ചമയുകയും അധികാരത്തിന്റെ ഹുങ്ക് കാണിക്കാന്‍ പാവപ്പെട്ടവനുമേല്‍ കൈക്കരുത്ത് പ്രയോഗിക്കുകയുമാണിവിടെ ചെയ്തുവരുന്നത്.
തെറ്റുകളോട് മുഖം നോക്കാതെ നടപടിയെടുക്കേണ്ട ഇക്കൂട്ടര്‍ ചില മുഖങ്ങള്‍ക്കു മുന്നില്‍ നിഷ്‌ക്രിയരാകുന്നു. ഇത്തരത്തിലുള്ള ഒരു സംസ്‌കാരമാണ് ഇനിയും പിന്തുടരപ്പെടുന്നതെങ്കില്‍ രാഷ്ട്രീയാഹന്തയ്ക്കു മേല്‍ ജനം പ്രഹരമേല്പ്പിക്കുന്ന കാലം വിദൂരമാകില്ല. ബിഷപ്പിനോടൊരു സമീപനവും കുഞ്ഞാടുകളോട് മറ്റൊന്നും എന്ന രീതി നല്ല സന്ദേശമല്ല നല്കുന്നത്. ചില വര്‍ഗീയതയ്ക്കു നേരെയുള്ള കണ്ണടക്കല്‍ സമൂഹത്തെ കൂടുതല്‍ പ്രക്ഷുബ്ധമാക്കാനേ ഉപകരിക്കൂ.

Back to Top