പാശ്ചാത്യ മാധ്യമങ്ങളോടുള്ള വിശ്വാസത്തകര്‍ച്ച വര്‍ധിച്ചതായി റിപ്പോര്‍ട്ട്
ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റികളില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ യുവജനങ്ങള്‍ക്കിടയില്‍ പാശ്ചാത്യ മാധ്യമങ്ങളോടുള്ള വിശ്വാസത്തകര്‍ച്ച നാലിരട്ടി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. സി എന്‍ എന്‍, ബി ബി സി, ഫ്രാന്‍സ്-24 തുടങ്ങിയ പാശ്ചാത്യ മാധ്യമങ്ങളിലെ വാര്‍ത്തകളെ മിക്കവരും പൂര്‍ണമായി വിശ്വസിക്കുന്നില്ല. റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തെയും ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തെയും ഇരട്ടത്താപ്പോടെ കാണുന്ന പാശ്ചാത്യ നിലപാടിനെ അവര്‍ ചോദ്യം ചെയ്യുന്നു. ഗസ്സയില്‍ മരണസംഖ്യ 23357 കവിഞ്ഞിരിക്കുന്നു. ഇതിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഇത് അമേരിക്കയുടെ ചെയ്തിയാണെന്നാണ് അവിടത്തെ യുവാക്കള്‍ വിലയിരുത്തുന്നത്. യുദ്ധം തുടങ്ങിയ ഉടനെത്തന്നെ 2000 നാവികസേനാംഗങ്ങളെയും ആവശ്യമായ ആയുധങ്ങളും അനുബന്ധ സാമഗ്രികളും നല്‍കി പിന്തുണച്ചിരുന്നില്ലെങ്കില്‍ ഇസ്രായേല്‍ കൂപ്പുകുത്തിയേനെ എന്നാണ് അമേരിക്കയിലെ യുവജനങ്ങള്‍ ഇപ്പോള്‍ വിലയിരുത്തുന്നത്.