വയനാട് ജില്ലാ വളണ്ടിയര്‍ കണ്‍വന്‍ഷന്‍
മുട്ടില്‍: യു പി ഐ ഇടപാടുകളിലെ പ്രശ്‌നങ്ങളും ആശങ്കയും അകറ്റി വ്യക്തത വരുത്താന്‍ ആര്‍ ബി ഐ മുന്നോട്ട് വരണമെന്ന് ഐ എസ് എം വയനാട് ജില്ലാ വളണ്ടിയര്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. യൂണിറ്റി ജില്ലാ ചെയര്‍മാന്‍ ഇല്ല്യാസ് ബത്തേരി അധ്യക്ഷത വഹിച്ചു. ‘വയനാട് വളണ്ടിയര്‍’ സമിതിയുടെ ബ്ലഡ് ബാങ്ക് രൂപീകരവും ലോഗോ പ്രകാശനവും നടത്തി. ഖലീല്‍ റഹ്മാന്‍ ഫാറൂഖി, സഹല്‍ മുട്ടില്‍ ക്ലാസ്സെടുത്തു. ജില്ലാ കണ്‍വീനര്‍ നിഷാദ് പുല്‍പ്പള്ളി, ബഷീര്‍ സ്വലാഹി, അബ്ദുസലാം മുട്ടില്‍, ഹാസില്‍ കുട്ടമംഗലം, മഷ്ഹൂദ് മേപ്പാടി പ്രസംഗിച്ചു.
