സ്വാതന്ത്ര്യം സമൂഹനന്മയ്ക്ക് അനുസരിച്ച് വ്യാഖ്യാനിക്കപ്പെടണം

വയനാട് ജില്ലാ മുജാഹിദ് സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളും വ്യക്തികള്‍ക്ക് അനുകൂലമായി അതിനെ വ്യാഖ്യാനിക്കപ്പെടുന്നതുമാണ് ആധുനിക സമൂഹം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വയനാട് ജില്ലാ മുജാഹിദ് സംഗമം അഭിപ്രായപ്പെട്ടു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡണ്ട് അബ്ദുസലീം മേപ്പാടി അധ്യക്ഷനായിരുന്നു. കെ ജെ യു സംസ്ഥാന സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എം സൈതലവി എന്‍ജിനീയര്‍, എംടി മനാഫ്, ഡോ. റഫീഖ് ഫൈസി, മുഹമ്മദ് അരിപ്ര, ഷാനവാസ് പറവന്നൂര്‍, സൈനബ ഷറഫിയ,അലി മദനി മൊറയൂര്‍, അബ്ദുസ്സലാം കെ, അബ്ദുല്‍ജലീല്‍ മദനി, ഹക്കീം അമ്പലവയല്‍, ഷറീന ടീച്ചര്‍, അമീര്‍ അന്‍സാരി, ശബാന ടീച്ചര്‍ പ്രസംഗിച്ചു.