1 Friday
August 2025
2025 August 1
1447 Safar 6

വഖഫ് സ്വത്തുക്കള്‍ കയ്യേറുന്നത് അവസാനിപ്പിക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


മഞ്ചേരി: മത ധാര്‍മിക സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാമിക മതനിയമപ്രകാരം വിശ്വാസികള്‍ ദാനമായി നല്‍കിയ വഖഫ് സ്വത്തുക്കള്‍ കൈയ്യേറുന്നതില്‍ നിന്ന് നീതിബോധമുള്ള മനുഷ്യര്‍ വിട്ടുനില്‍ക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു.
വഖ്ഫ് സ്വത്തുക്കളിലെ കയ്യേറ്റം അവസാനിപ്പിക്കാനുള്ള നിയമപോരാട്ടങ്ങളെ വര്‍ഗീയമായി നേരിടാനുള്ള കുടില ശ്രമങ്ങളെ സര്‍ക്കാറും ജനാധിപത്യ സമൂഹവും തള്ളിക്കളയണമെന്നും സംഗമം ആവശ്യപ്പെട്ടു. സംഗമം സംസ്ഥാന സെക്രട്ടറി എം കെ മൂസ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ അബ്ദുല്‍അസീസ്, അബ്ദുറഷീദ് ഉഗ്രപുരം, ബിലാല്‍ പുളിക്കല്‍, എം പി അബ്ദുല്‍കരീം സുല്ലമി, വി ടി ഹംസ, ത്വാഹിറ ടീച്ചര്‍ മോങ്ങം, ലത്തീഫ് മംഗലശ്ശേരി, ശാക്കിര്‍ബാബു കുനിയില്‍, എം കെ ബഷീര്‍, നൂറുദ്ദീന്‍ എടവണ്ണ, ജൗഹര്‍ അയനിക്കോട്, വി പി അഹ്‌മദ്കുട്ടി, ജലീല്‍ മോങ്ങം, ശംസുദ്ദീന്‍ അയനിക്കോട് പ്രസംഗിച്ചു.

Back to Top