3 Thursday
July 2025
2025 July 3
1447 Mouharrem 7

പൗരോഹിത്യം മതനിരാസം വളര്‍ത്തുന്നു – കല്‍പറ്റ, ബത്തേരി മണ്ഡലം വഹ്ദ സമ്മിറ്റ്


കല്‍പറ്റ: പൗരോഹിത്യം നടത്തുന്ന ആത്മീയ ചൂഷണമാണ് മതനിരാസ പ്രവണതകളിലേക്ക് പുതുതലമുറയെ നയിക്കുന്ന പ്രധാന ഘടകമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലം വഹ്ദ സോണല്‍ ഇസ്‌ലാ ഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു. നിരന്തരം സ്ത്രീകളെ അപഹസിക്കുന്ന പൗരോഹിത്യം ചൂഷണമുക്തമായ മതാധ്യാപനങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്നും അവരെ തടയാന്‍ വേണ്ടിയാണ് സ്ത്രീ പള്ളിപ്രവേശം വിലക്കിയിരിക്കുന്നത്. കെ എന്‍ എം ജില്ലാ പ്രസിഡന്റ് എസ് അബ്ദുസലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ കെ എം സൈതലവി എന്‍ജിനീയര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം പുത്തൂര്‍, ഇഖ്ബാല്‍ ചെറുവാടി, അബ്ദുസ്സലാം മുട്ടില്‍, ബഷീര്‍ സലാഹി, മശ്ഹുദ് മേപ്പാടി, ഷറീന ടീച്ചര്‍ പ്രസംഗിച്ചു

Back to Top