1 Saturday
August 2026
2026 August 1
1448 Safar 16

മഞ്ചേരി മെഡിക്കല്‍ കോളജിന് ഫണ്ട് വകയിരുത്തണം- മണ്ഡലം വഹ്ദ സമ്മിറ്റ്


മഞ്ചേരി: മണ്ഡലം വഹ്ദ സോണല്‍ ഇസ്‌ലാഹി സമ്മിറ്റ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബജറ്റില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് വികസനത്തെ അവഗണിച്ചതില്‍ യോഗം പ്രതിഷേധിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് വികസനം ജില്ലയുടെ ആതുര സേവന മേഖലയില്‍ അത്യന്താപേക്ഷിതമാണെന്നിരിക്കെ ആവശ്യമായ ഫണ്ട് വകയിരുത്തണമെന്ന് സമ്മിറ്റ് ആവശ്യപ്പെട്ടു. ശംസുദ്ദീന്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. ബി പി എ ഗഫൂര്‍, എം കെ മൂസ സുല്ലമി, വി ടി ഹംസ, എം അബ്ദുറസാഖ് സുല്ലമി, എം അബ്ദുല്‍ഗഫൂര്‍ സ്വലാഹി, കെ എം ഹുസൈന്‍, എം കെ ഇസ്മായില്‍ മദനി, സ്വാലിഹ് ആമയൂര്‍, അസൈനാര്‍ സ്വലാഹി, സി കെ മൂസക്കുട്ടി, സി പി ശറഫുദ്ദീന്‍, ടി കെ മൊയ്തീന്‍ മുത്തനൂര്‍, എം മഹ്മൂദ്, പി അനീസ് അന്‍സാരി പ്രസംഗിച്ചു.

Back to Top