വാഗ്‌നര്‍ ഗ്രൂപ്പ് മേധാവി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അദ്ഭുതമില്ലെന്ന് ജോ ബൈഡന്‍
വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അദ്ഭുതമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും ബൈഡന്‍ പറഞ്ഞു. മോസ്‌കോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ തിവീര്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് 10 പേരുമായി പോയ വിമാനം അ പകടത്തില്‍പെട്ടത്. വിമാനം വ്യോമസേന വെടിവെച്ചിട്ടതാണെന്ന് വാഗ്‌നര്‍ ബന്ധമുള്ള ടെലിഗ്രാം ചാനല്‍ ആരോപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സ്വന്തം താല്‍പര്യ സംരക്ഷണത്തിനായി വളര്‍ത്തിയെടുത്ത വാഗ്‌നര്‍ കൂലിപ്പടയുടെ തലവനാണ് ഇപ്പോള്‍ ദുരൂഹമായ വിമാനാപകടത്തില്‍ മരിച്ചത്. വെറുമൊരു കള്ളനില്‍ നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളര്‍ന്നയാളാണ് യവ്‌ഗെനി പ്രിഗോഷിന്‍. ജയിലറകളില്‍ നിന്ന് പടയാളികളെ റിക്രൂട്ട് ചെയ്യുന്ന യെവ്‌ഗെനി പ്രിഗോഷിന്‍ ക്രൂരനായ വ്യക്തിയായാണ് അന്താരാഷ്ട്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.