8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

വാഗ്‌നര്‍ മെര്‍സനറി സംഘത്തെ യു എസ് ക്രിമിനല്‍ സംഘടനയായി പ്രഖ്യാപിച്ചു


റഷ്യയുടെ വാഗ്‌നര്‍ മെര്‍സനറി സംഘത്തെ യു എസ് ഇതര ദേശത്തേക്ക് വ്യാപിക്കുന്ന കുറ്റകൃത്യ സംഘടനയായി പ്രഖ്യാപിച്ചു. ഈ ഗ്രൂപ്പിലെ 50,000 സൈനികര്‍ യുക്രെയ്‌നെതിരെ യുദ്ധം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഈ സംഘത്തെ ലോകത്തുടനീളം റഷ്യ സൈനിക നീക്കങ്ങള്‍ക്കായി ഉപയോഗിച്ചുവരികയാണ്. പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബിസിനസുകാരനായ യെവ്ജന്‍സി പ്രിഗോഴിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഗ്‌നര്‍ എന്ന് വൈറ്റ്ഹൗസ് ദേശീയസുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ക്രിമിനല്‍ സംഘടനയായ വാഗ്‌നര്‍ വ്യാപകമായി കൂട്ടക്കുരുതിയും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുകയാണെന്നു കിര്‍ബി പറഞ്ഞു. യുക്രെയ്‌നിലെ സൈനിക വേട്ടക്ക് ഉത്തരകൊറിയ വാഗ്‌നറിന് ആയുധം കൈമാറുന്നതിന്റെ ചിത്രങ്ങളും കിര്‍ബി പുറത്തുവിട്ടു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x