26 Friday
July 2024
2024 July 26
1446 Mouharrem 19

വ്യവസ്ഥാപിതത്വം നല്‍കലാണ് നീതി

ഡോ. ജാബിര്‍ അമാനി


ഫ്രഞ്ച് വിപ്ലവാനന്തരം, ജോര്‍ജ് സാന്റ് എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ രൂപപ്പെട്ടു വന്ന സ്ത്രീ സ്വതന്ത്രവാദങ്ങളിലും ഫെമിനിസം, ലിബറലിസം പോലുള്ള ദര്‍ശനങ്ങളുടെ നേതൃത്വത്തിലും ആണ് സ്ത്രീ പുരുഷ സമത്വവാദങ്ങള്‍ ആധുനിക സമൂഹത്തില്‍ ശക്തിപ്പെടുന്നത്. അലക്സാണ്ടര്‍ ഡ്യൂമ, ആല്‍ഫ്രഡ് നാക തുടങ്ങിയ ഫ്രഞ്ച് ദാര്‍ശനികരും ഇത്തരം വാദങ്ങളെ പിന്തുണച്ചു. പ്രമുഖ റഷ്യന്‍ ശാസ്ത്രജ്ഞനായ ആന്റണ്‍ നെമിലോവ് (1879-1942) ലിംഗ സമത്വത്തിനു വേണ്ടി ശക്തമായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ്. എന്നാല്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ട സത്യം ഇങ്ങനെയാണ് വ്യക്തമാക്കിയത്:
”സ്ത്രീയും പുരുഷനും തുല്യരല്ലെന്ന ധാരണ സോവിയറ്റ് യൂണിയനിലെ വിവരം കുറഞ്ഞ സാധാരണക്കാരില്‍ മാത്രമല്ല, ഉന്നത വിദ്യാഭ്യാസം നേടിയ അഭ്യസ്ത വിദ്യര്‍ക്കിടയില്‍ പോലും വേരൂന്നിയിട്ടുണ്ട്. സ്ത്രീകള്‍ പോലും അത്തരം വിശ്വാസമാണ് വെച്ചുപുലര്‍ത്തുന്നത്. ഇതിന് വിരുദ്ധമായി ആരെങ്കിലും തുല്യതയുടെ പരിഗണന നല്കിയാല്‍ അയാള്‍ക്കെന്തോ കുഴപ്പമോ ദൗര്‍ബല്യമോ ഉള്ളതായി കണക്കാക്കും. ഏതെങ്കിലും ഒരു ശാസ്ത്രജ്ഞന്റേയോ എഴുത്തുകാരന്റെയോ വിദ്യാര്‍ഥിയുടെയോ ബിസിനസുകാരന്റേയോ നൂറ് ശതമാനം കമ്മ്യൂണിസ്റ്റായ ഒരാളുടേയോ സംസാരം ശ്രദ്ധിച്ചാല്‍ അവര്‍ മനസ്സിന്റെ ഉള്ളറയില്‍ സ്ത്രീകളെ തുല്യനിലവാരത്തില്‍ പരിഗണിക്കുന്നില്ലെന്ന യാഥാര്‍ഥ്യം ബോധ്യമാകുന്നതാണ്. എത്ര വലിയ സ്വതന്ത്ര ചിന്തകന്‍ എഴുതിയ കലാ സൃഷ്ടിയാവട്ടെ, അതില്‍ സ്ത്രീ പുരുഷ സമത്വം എന്ന ആശയം കേവലം ഉപരിപ്ലവമായേ പ്രതിപാദിക്കുന്നതായി കാണാന്‍ കഴിയുകയുള്ളൂ.” (1)
ലിംഗസമത്വം എന്നതിനെക്കാള്‍ ലിംഗനീതിയെന്ന ആശയമാണ് വസ്തുതാപരവും പ്രായോഗികവുമായിട്ടുള്ളത്. ഋൂൗമഹശ്യേ എന്നാല്‍ എല്ലാ അര്‍ഥത്തിലുമുള്ള തുല്യതപ്പെടുത്തലാണ്. ആശയത്തിലും പ്രയോഗത്തിലും വേര്‍തിരിവുകളോ വിവേചനമോ ഉണ്ടാവാനാവാത്ത വിധം സമത്വപ്പെടുത്തണം. ജൈവപരമായ രണ്ട് അടിസ്ഥാനത്തെ എല്ലാ നിലക്കും തുല്യതപ്പെടുത്താനാവില്ല എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ അവസരസമത്വം എന്ന ആശയത്തോടാണ് ഇസ്ലാം ചേര്‍ന്ന് നില്‍ക്കുന്നത്. ലിംഗനീതിയെന്ന ആശയം പ്രതിനിധീകരിക്കാനായി ഏലിറലൃ ലൂൗമഹശ്യേ എന്ന പ്രയോഗത്തെ ഉപയോഗിക്കുന്നത് കാണാം. ‘സെക്സ്’, ശാരീരികപരമായതിനാലാണ് ജെന്‍ഡര്‍ എന്ന സംജ്ഞ ഉപയോഗിക്കുന്നത്. എന്നിരുന്നാലും ജെന്‍ഡര്‍ ജസ്റ്റിസ് എന്നോ ജെന്‍ഡര്‍ ഇക്വിറ്റി എന്നോ ആണ് ലിംഗനീതിയെന്ന ആശയത്തെ പ്രതിപാദിക്കാന്‍ കൂടുതല്‍ അനുയോജ്യമായ പ്രയോഗം. വര്‍ത്തമാന കാലത്ത് ഈ പ്രയോഗമാണ് അക്കാദമികമായി ഉപയോഗിക്കുന്നത്. 1994-ല്‍ കയ്‌റോവില്‍ നടന്ന ഉച്ചകോടിയിലും 1995-ല്‍ ബെയ്ജിംഗില്‍ നടന്ന നാലാമത് യു എന്‍ വനിതാ ഉച്ചകോടിയിലും ലോകസാഹചര്യത്തില്‍ തന്നെ ജെന്‍ഡര്‍ ജസ്റ്റിസ് എന്ന പ്രയോഗത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
സ്ത്രീയുടെയും പുരുഷന്റെയും ശാരീരികവും തദ്ഫലമായുള്ള സാമൂഹിക നിര്‍വഹണങ്ങളെയും പരിഗണിക്കാതെയുള്ള ലിംഗസമത്വ വാദവും പ്രവര്‍ത്തനങ്ങളും വഴി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൂര്‍ണമായി കഴിഞ്ഞിട്ടില്ല. കുടുംബ ഘടനയില്‍ പാളിച്ചകള്‍ ഉണ്ടാക്കിയതും ഉല്‍പാദനക്ഷമമായ സാമ്പത്തിക രംഗങ്ങളില്‍ ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചതും ഈ വാദം വഴിയാണെന്ന പൊള്ളുന്ന യാഥാര്‍ഥ്യം, റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലും സോവിയറ്റ് യൂനിയന്‍ പ്രസിഡന്റുമായിരുന്ന മീഖായേല്‍ ഗോര്‍ബച്ചേവും തുറന്ന് എഴുതിയിട്ടുണ്ട്(2).
നോബല്‍ സമ്മാന ജേതാവും ഫ്രഞ്ച് ദാര്‍ശനികനുമായ അലക്സിസ് കാറെന്‍(1873-1944) സ്ത്രീ പുരുഷ സമത്വവാദത്തിന്റെ നിരര്‍ഥകതയെ വസ്തുതാപരമായും ശാസ്ത്രീയമായും വിലയിരുത്തി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. (അവയില്‍ പ്രധാനപ്പെട്ടതാണ് Man; the unknown, Reflection of Life എന്നിവ). ‘അടിസ്ഥാനപരമായി സ്ത്രീയിലും പുരുഷനിലും അന്തര്‍ലീനമായ ജൈവസവിശേഷതകളെ അവഗണിച്ച് ഫെമിനിസം കാഴ്ച വെച്ച സമത്വവാദം വഴി വിദ്യാഭ്യാസം, ഉത്തരവാദിത്ത നിര്‍വഹണം, വിവിധ അധികാരങ്ങളിലെ പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ അശാസ്ത്രീയമായ സമീപനങ്ങള്‍ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്.(3)

നീതി, സമത്വം
അവസരസമത്വം

പ്രപഞ്ചത്തിന്റെ സന്തുലിത നിലനില്‍പ്പിന്റെ അനിവാര്യതയാണ് നീതി. എല്ലാ അര്‍ഥത്തിലും രണ്ട് വ്യത്യസ്ത അസ്തിത്വങ്ങളെ ഒരേ പോലെയാക്കുന്നത് നീതിയല്ല. അവയുടെ ധര്‍മവും കര്‍മവും വിവേചനങ്ങളില്ലാതെ നിര്‍വഹിക്കാന്‍ സൗകര്യവും സാഹചര്യവും ഉറപ്പു വരുത്തലാണ് നീതി. ഭിന്നശേഷിയുള്ള ഒരാളും അല്ലാത്തവനും ‘എല്ലാ കാര്യങ്ങളിലും ഒരേ രീതിയും സമീപനവും സ്വീകരിക്കുന്നത് നീതിയാവുമോ?’ ഇല്ല. മറിച്ച്, ജൈവികമായ വ്യതിരിക്തതകള്‍ക്ക് അര്‍ഹമായ അളവില്‍ പരിഗണനയും പ്രാതിനിധ്യവും നല്‍കി തുല്യതപ്പെടുത്തുമ്പോഴാണ് നീതി പുലരുക. മറിച്ച്, ഇരുവിഭാഗത്തെയും എല്ലാ നിലയ്ക്കും തുല്യമായി പരിഗണിച്ച്, സമത്വം നടപ്പിലാക്കിയാല്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരനായി മാറും. അതുകൊണ്ട് തന്നെ, വ്യവസ്ഥാപിതത്വം നല്‍കുക (ഇസ്തിഖാമ) എന്നതാണ് ഖുര്‍ആനിലെ നീതി. നീതിയുടെ താല്‍പര്യവും പ്രയോഗതലവും ആ നിലയിലാണ് ഖുര്‍ആന്‍ അഭിസംബോധന ചെയ്തിരിക്കുന്നത്.(4)
ആണിനും പെണ്ണിനും അവയുടെ സൃഷ്ടിപ്പിലുള്ള വൈവിധ്യവും പ്രത്യേകതകളും പരിഗണിച്ച് ഒരു നിലക്കുമുള്ള വിവേചനവും കല്‍പ്പിക്കാതെയുള്ള തുല്യനീതി നിര്‍വഹിക്കുന്ന രീതിയിലാണ് ഇസ്ലാം അതിന്റെ സന്ദേശങ്ങളെ അവതരിപ്പിക്കുന്നത്. ഓരോ സന്ദര്‍ഭങ്ങളിലും അവസരങ്ങളിലും വിവേചനരഹിതമായി നല്‍കുന്ന ഈ നീതിനിര്‍വഹണമാണ് അവസരസമത്വം എന്ന് അറിയപ്പെടുന്നത്. ഈ വീക്ഷണത്തിലൂന്നിയ മാര്‍ഗനിര്‍ദേശമാണ് ഇസ്ലാം നല്‍കുന്നത്. ചരിത്രത്തില്‍, സ്ത്രീ -പുരുഷന്മാര്‍ക്കിടയില്‍ തുല്യനീതി പ്രയോഗവത്കരിച്ച് മാതൃകാ യോഗ്യമായ ഒരു സമൂഹഘടനയും മാനവികതയും സൃഷ്ടിക്കാന്‍ ഇസ്ലാമിന് സാധിച്ചിട്ടുണ്ട്. സ്ത്രീ പുരുഷ ബാധ്യതാവകാശങ്ങളെ കൃത്യമായി നിര്‍ണയിച്ച് ഫലപ്രദവും പ്രായോഗികവുമായ ജീവിത ദര്‍ശനം നല്‍കുവാനും അതുവഴി സാധ്യമായിട്ടുണ്ട്.
ഖുര്‍ആന്‍ പറയുന്നു: ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.” (വി.ഖു 16:97)
സ്ത്രീ പുരുഷ ജൈവവൈവിധ്യങ്ങള്‍ അംഗീകരിക്കാത്ത കപട സമത്വവാദം വഴിയുണ്ടായ സാമൂഹിക അരാജകത്വത്തിന്റെ ദുരന്തങ്ങള്‍ പാശ്ചാത്യലോകം ഇന്നനുഭവിക്കുന്നു. അവസരസമത്വവും ലിംഗനീതിയും വഴി സാമൂഹിക ജീവിതത്തിലെ സൗന്ദര്യവും പ്രായോഗികതയും ലോകസമക്ഷം സമര്‍പ്പിച്ച മാതൃക ഇസ്ലാമിക ചരിത്രത്തിലും കാണാന്‍ സാധിക്കും. ബുദ്ധിയുള്ളവര്‍ക്ക് ഗുണപാഠങ്ങള്‍ ഏറെയുണ്ട്.

റഫറന്‍സ്
1. Anton Nemilov. The biological Tragedy of woman London; 1932, page 194-95)
2. ലിംഗ സമത്വം എന്ന മിഥ്യ, സിദ്ദീഖ് നദ്‌വി, ബൂക്‌സ് പ്ലസ് ചെമ്മാട്, 2018, പേ. 81,82
3. Alexis carrel, Man. The unknown page 7980 hniZhmb\¡v, woman between islam and western society, Moulana Wahidudheen Khan Goodword Books, Delhi 2010
4. ജാമിഉല്‍ അഹ്കാമില്‍ ഖുര്‍ആന്‍, ഖുര്‍ത്വുബി, 10:22, വി.ഖു 2:123, 65:2, 32:18 എന്നിവ പരിശോധിക്കുക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x