വ്യാജ സിദ്ധികള്‍ പ്രചരിപ്പിച്ചുള്ള മതചൂഷണം ഖുര്‍ആന്‍ വിരുദ്ധം – വെളിച്ചം സംഗമം
മുട്ടില്‍: പുണ്യ പുരുഷന്മാരെ കേന്ദ്രീകരിച്ചുള്ള വ്യാജ കറാമത്ത് പ്രചാരണം ഖുര്‍ആന്‍ വിരുദ്ധമാണെന്നും പൗരോഹിത്യത്തിന്റെ മതചൂഷണത്തെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും വയനാട് ജില്ലാ ‘വെളിച്ചം’ സംഗമം ആവശ്യപ്പെട്ടു. വ്യാജ പ്രചാരണങ്ങളില്‍ അകപ്പെടുന്നവര്‍ സാമ്പത്തികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്നും അവരെ മോചിപ്പിക്കേണ്ടത് സാമൂഹികബാധ്യതയാണന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കെ ജെ യു ജന.സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ഹാസില്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതിയുടെ ഭാഗമായി നടത്തിയ ഖുര്‍ആന്‍ ക്വിസ്സില്‍ ഖൈറുന്നീസ, ലൈല എന്നിവര്‍ സംസ്ഥാനതല മത്സരത്തിന് അര്‍ഹരായി. വിജയികള്‍ക്കുള്ള ഉപഹാരം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് അബ്ദുസ്സലീം മേപ്പാടി, ഡോ. മുസ്തഫ കൊച്ചിന്‍ എന്നിവര്‍ വിതരണം ചെയ്തു. റാഫി പേരാമ്പ്ര, റിഹാസ് പുലാമന്തോള്‍, മശ്ഹൂദ് മേപ്പാടി, കെ മുഫ്‌ലിഹ് പ്രസംഗിച്ചു.