വൃക്കരോഗ നിര്‍ണയ ക്യാമ്പ്
കൂളിമാട്: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഐ എസ് എം ശാഖ കമ്മിറ്റി കോഴിക്കോട് ഹെല്‍പിങ് ഹാന്റ്‌സ് ട്രസ്റ്റിന്റെ സഹകരണത്തോടെ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ടി അബ്ദുല്‍മജീദ് അധ്യക്ഷതവഹിച്ചു. മുജീബ് എറക്കോട്ട്, ആസാദ് കൂളിമാട്, അബ്ദുല്‍ സാദിഖ് പ്രസംഗിച്ചു. ക്യാമ്പിന് ഡോ. അബ്ദുറഷീദ് നേതൃത്വം നല്‍കി. ഐ എസ് എം സെക്രട്ടറി സാദിഖലി, അഷീം ഇബ്‌റാഹിം, പി എ ജിയിദ്, കെ സി ലുഖ്മാന്‍, അജ്മല്‍ ശിഹാബ്, അഹ്മദ് ഖൈസ്, പി എ ജദീര്‍, അമീന്‍ സാബിഖ് നേതൃത്വം നല്‍കി.