വൃക്കരോഗ നിര്‍ണയ ക്യാമ്പ്

കൊണ്ടോട്ടി: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘാടക സമിതിയും കോഴിക്കോട് ഹെല്‍പ്പിംഗ് ഹാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും സമ്മേളന സ്വാഗതസംഘം ഓഫീസില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തി. കൊണ്ടോട്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി ടി ഫാത്തിമ സുഹറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചുണ്ടക്കാടന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാദി മുസ്തഫ, ഹെല്‍പിങ് ഹാന്‍ഡ്‌സ് കോര്‍ഡിനേറ്റര്‍ സി പി അബ്ദുറഷീദ്, ഡോ. അഹമ്മദ് അരീക്കാട്ട്, കെ എം ഷബീര്‍ അഹമ്മദ്, സാഹിര്‍ പറമ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
