വാഴക്കാട് മണ്ഡലം എന്റിച്ച് സംഗമം
വാഴക്കാട്: മുനമ്പം വഖഫ് വിഷയത്തില്‍ ദ്രുതഗതിയിലുള്ള പരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം എന്റിച്ച് സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം അബ്ദുറഷീദ് ഉഗ്രപുരം ഉദ്ഘാടനം ചെയ്തു. എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി പി എ ഗഫൂര്‍, ജില്ലാ സെക്രട്ടറി ശാക്കിര്‍ബാബു കുനിയില്‍, കുഞ്ഞാന്‍ പി മുഹമ്മദ്, ടി കെ ജാബിര്‍, മുജീബ് വാഴക്കാട്, പി അഷറഫ്, റഹ്‌മത്ത് കാരുണ്യഭവന്‍ പ്രസംഗിച്ചു.