9 Saturday
August 2025
2025 August 9
1447 Safar 14

വിവാഹപ്രായം കൂട്ടല്‍ എന്ന തമാശ

നാട്ടാചാരപ്രകാരമോ മതാചാര പ്രകാരമോ ഉള്ള വിവാഹങ്ങളും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളും മാത്രമേ സാധുവാകൂ എന്നതിനാല്‍, ലിവിംഗ് റ്റുഗെതര്‍ മാത്രമായാല്‍ ഒരിണയുടെ മരണശേഷം മറ്റേഇണക്ക് മരിച്ച ഇണയുടെ സ്വത്തിനോആനുകുല്യങ്ങള്‍ക്കോ അവകാശമില്ല. മാത്രമല്ലാ, ആ ബന്ധത്തില്‍ ഉണ്ടായ സന്തതികള്‍ക്കും, അവര്‍ തങ്ങളുടെ സന്താനങ്ങളാണ് എന്ന് ഒരുമിച്ച് ജീവിക്കുന്ന ആണും പെണ്ണം ഒന്നിച്ച് തുറന്ന് ഉച്ചത്തില്‍ കോടതിയില്‍ പറഞ്ഞാല്‍പോലും, സ്വത്തവകാശങ്ങള്‍ കിട്ടില്ല; കാരണം, ഇത്തരം ബന്ധത്തിലുള്ള കുട്ടികള്‍ ‘ജാര സന്തതികള്‍’ ആണത്രെ നിയമത്തിന്റെ ദൃഷ്ടിയില്‍! ഈ സാഹചര്യത്തിലാണ് വിവാഹ പ്രായപരിധി 21 ആക്കിക്കൊണ്ടുള്ള ബില്ല് സമുഹത്തില്‍ വരുത്തി വെക്കാനിടയുള്ള ദുഷ്യങ്ങള്‍ എത്ര ഗൗരവതരവും ദൂര വ്യാപകവുമാണെന്നതിനെ കുറിച്ച് നാം ചിന്തിക്കേണ്ടി വരുന്നത്. ഭൗതീകഭരണകൂടങ്ങള്‍ നിശ്ചയിച്ചപ്രായം ആയോ എന്ന് നോക്കിയല്ലാ മനുഷ്യരില്‍ പ്രകൃതിപരമായ ലൈഗീക വികാരവും പ്രണയചിന്തയുമൊക്കെ മുളപൊട്ടുന്നത്. ഉഭയകക്ഷി സമ്മതമുണ്ടെങ്കില്‍, പ്രായപൂര്‍ത്തി വോട്ടവകാശമുള്ളഏതാണിനും പെണ്ണിനും പരസ്പരമുള്ള ലൈഗീകബന്ധം നിയമ വിധേയമായിട്ടുള്ള ഈ രാജ്യത്ത്, 21 വയസ് വരെ വിവാഹം കഴിച്ചുകൂടാ എന്ന നിയമം എത്രമേല്‍ വിഡ്ഢിത്തമാണ്.

Back to Top