22 Sunday
December 2024
2024 December 22
1446 Joumada II 20

വികസനത്തിന്റെ പേരില്‍ ലക്ഷദ്വീപിന്റെ പൈതൃകം തകര്‍ക്കരുത്: എം എസ് എം

മലപ്പുറം ഈസ്റ്റ് ജില്ല എം എസ് എം സംഘടിപ്പിച്ച ലക്ഷദ്വീപ് പ്രതിഷേധ പരിപാടി സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു


കണ്ണൂര്‍: വികസനത്തിന്റെ പേരില്‍ ലക്ഷദ്വീപിന്റെ പൈതൃകം തകര്‍ക്കരുതെന്ന് എം എസ് എം കണ്ണൂര്‍ ജില്ല സമിതി സംഘടിപ്പിച്ച ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ വിദ്യാര്‍ഥി പ്രതിരോധം അഭിപ്രായപ്പെട്ടു. നിയമനിര്‍മാണത്തിലുടെ ലക്ഷദ്വീപില്‍ കാവി അജണ്ടകളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ശക്തികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും എം എസ് എം ആവശ്യപ്പെട്ടു. പ്രതിരോധ സംഗമം ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചര്‍ പ്രഭാഷണം നടത്തി. നദീര്‍ കടവത്തൂര്‍ മോഡറേറ്ററായിരുന്നു. ഷജീര്‍ ഇഖ്ബാല്‍ (എം എസ് ഫ്), മുഹമ്മദ് ഷമ്മാസ് (കെ എസ് യു), അഖില്‍ പെരിങ്ങോം (എസ് എഫ് ഐ), റിഹാസ് പുലാമന്തോള്‍ (എം എസ് എം), എം സുഹാന ഇരിക്കൂര്‍ (എം ജി എം സ്റ്റുഡന്റ്‌സ് വിംഗ്), ജസീല്‍ പൂതപ്പാറ, റബീഹ് മാട്ടൂല്‍ പ്രസംഗിച്ചു.
ഹ മലപ്പുറം: ലക്ഷദ്വീപില്‍ ജനദ്രോഹ നിയമങ്ങള്‍ നടപ്പാക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലക്ഷദ്വീപ് പ്രതിഷേധ പരിപാടി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുമ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അരീക്കോട് പോസ്റ്റ് ഓഫീസിനു മുമ്പില്‍ സംഘടിപ്പിച്ച ജില്ലാ തല പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ ഡോ. സി എ ഉസാമ, ശഹീര്‍ പുല്ലൂര്‍, ഫഹീം പുളിക്കല്‍, ആദില്‍ നസീഫ് ഫാറൂഖി, സലാഹുദ്ദീന്‍ അയ്യൂബി, ആദില്‍ കുനിയില്‍ നേതൃത്വം നല്‍കി.
ഹ കണ്ണൂര്‍: സംഘപരിവാര്‍ ഫാസിസ്റ്റ് അജണ്ടകള്‍ ലക്ഷദ്വീപ് ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എം എസ് എം ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനും നിവാസികളുടെ സൈ്വരജീവിതം ഉറപ്പുവരുത്തുന്നതിനും വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തയ്യാറാവണം. ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജസിന്‍ നജീബ്, ഫയാസ് കരിയാട്, ഇജാസ് ബഷീര്‍ ഇരിണാവ്, ഫായിസ് കരിയാട്, ബാസിത്ത് തളിപ്പറമ്പ്, ഷബീബ് വളപട്ടണം, റുഫൈദ് ചക്കരക്കല്‍ പ്രസംഗിച്ചു.
ഹ തിരൂര്‍: ‘ദ്വീപിന് വേണ്ടി കൗമാരം’ ശീര്‍ഷകത്തില്‍ എം എസ് എം മലപ്പുറം വെസ്റ്റ് ജില്ല ഇന്‍സ്റ്റഗ്രാം ലൈവില്‍ ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ആന്ത്രോത്ത് ദ്വീപ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍, കല്‍പേനി ദ്വീപ് പ്രതിനിധി അജു അക്ബര്‍, വാഫി ശിഹാദ് പ്രഭാഷണം നടത്തി. റസീം ഹാറൂന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ഫാസില്‍ പുത്തൂര്‍പള്ളിക്കല്‍, സെക്രട്ടറി നൗഫല്‍ പറവന്നൂര്‍, ഹാമിദ് സനീന്‍, നുഫൈല്‍ തിരൂരങ്ങാടി, ഹിഷാം അബ്ദുല്‍മജീദ്, മുഹ്‌സിന്‍ തിരൂര്‍, ഹഫീസ് താനാളൂര്‍, ഫഹീം ചങ്ങരംകുളം, നുഅ്മാന്‍ ശിബിലി, ശബീന്‍ പ്രസംഗിച്ചു.

Back to Top