വിജയികളെ അനുമോദിച്ചു
കോഴിക്കോട്: നടക്കാവ് പുതിയ പള്ളി പരിപാലന കമ്മിറ്റി സി ഐ ഇ ആര്‍ പൊതു പരീക്ഷാ വിജയികളെയും പ്രദേശത്തെ എസ് എസ് എല്‍ സി, പ്ലസ് ടു സമ്പൂര്‍ണ എപ്ലസ് ജേതാക്കളെയും അനുമോദിച്ചു. കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു. പള്ളി പ്രസിഡന്റ് പി കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. സാജിദ് പൊക്കുന്ന് കരിയര്‍ ക്ലാസ്സെടുത്തു. സി മുഹമ്മദ് ആരിഫ്, അബ്ദുസലാം പാലപ്പറ്റ, ഡോ. അബ്ദുല്‍അസീസ്, വി പി അക്ബര്‍ സാദിഖ്, റഫീഖ് നടക്കാവ് പ്രസംഗിച്ചു.