വിജയികളെ ആദരിച്ചു
എടവണ്ണ: സി ഐ ഇ ആര്‍ മണ്ഡലം മദ്‌റസാ വിദ്യാര്‍ഥികളുടെ മാതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ വിചാരം വിജ്ഞാനപ്പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് നേടിയവരെ ആദരിച്ചു. ബംബര്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണവും നറുക്കെടുപ്പും എടവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്‌റത്ത് വലീദ് ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ ഒതായി അധ്യക്ഷത വഹിച്ചു. എം അഹ്മദ്കുട്ടി മദനി, വാര്‍ഡ് മെമ്പര്‍ റഷീദ ടീച്ചര്‍, എ അബ്ദുല്‍അസീസ് മദനി, വി സി സക്കീര്‍ ഹുസൈന്‍, കെ അബ്ദുല്‍ജബ്ബാര്‍, അബൂബക്കര്‍ സിദ്ദീഖ് പ്രസംഗിച്ചു.