14 Saturday
June 2025
2025 June 14
1446 Dhoul-Hijja 18

വിദ്യാലയങ്ങളില്‍ അധാര്‍മികത അടിച്ചേല്‍പ്പിക്കരുത്

അരൂര്‍: ലിംഗസമത്വമെന്ന പേരില്‍ വിദ്യാര്‍ഥികളെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരുമിച്ച് ഇരുത്താനുള്ള സര്‍ക്കാര്‍ ശ്രമം കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും അരാജകത്വം സൃഷ്ടിക്കുന്നതാണെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. പാശ്ചാത്യ നാടുകളില്‍ പോലും പരീക്ഷിച്ച് പരാജയപ്പെട്ടതും സമൂഹത്തിന് യാതൊരു ഗുണവും ചെയ്യാത്തതുമായ ഇത്തരം നിര്‍ദേശങ്ങള്‍ പുനപ്പരിശോധിക്കണം. പ്രസിഡന്റ് എം കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുബൈര്‍ അരൂര്‍, സൗത്ത് സോണ്‍ സെക്രട്ടറി സലിം കരുനാഗപ്പള്ളി, ട്രഷറര്‍ എ പി നൗഷാദ്, ഷമീര്‍ ഫലാഹി പ്രസംഗിച്ചു.

Back to Top