വിദ്യാലയങ്ങളില്‍ അധാര്‍മികത അടിച്ചേല്‍പ്പിക്കരുത്
അരൂര്‍: ലിംഗസമത്വമെന്ന പേരില്‍ കൗമാരക്കാരായ കുട്ടികളെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഒരുമിച്ച് ഇരുത്താനുള്ള സര്‍ക്കാര്‍ ശ്രമം കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും അരാജകത്വം സൃഷ്ടിക്കുന്നതാണെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പാശ്ചാത്യ നാടുകളില്‍ പോലും പരീക്ഷിച്ച് പരാജയപ്പെട്ടതും സമൂഹത്തിന് യാതൊരു ഗുണവും ചെയ്യാത്തതുമായ ഇത്തരം നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണം. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുബൈര്‍ അരൂര്‍, സൗത്ത് സോ ണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി, ട്രഷറര്‍ എ പി നൗഷാദ്, ഷമീര്‍ ഫലാഹി പ്രസംഗിച്ചു.