6 Tuesday
January 2026
2026 January 6
1447 Rajab 17

വിദ്യാലയങ്ങളെ ആദരിച്ചു

ആലുവ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ചൊവ്വര ശാഖ കമ്മിറ്റി ശ്രീമൂലനഗരം പഞ്ചായത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. യൂസഫ് പാറമനക്കുടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്‍ ടി എ ഷബീര്‍ അലി, വാര്‍ഡ് മെമ്പര്‍മാരായ സിമി ജിജോ, കെ പി സുകുമാരന്‍, സി സി ജെ എം മഹല്ല് പ്രസിഡന്റ് ഇ എം അബ്ദുറഹ്മാന്‍, പി എസ് വിനയന്‍, ഇ എം ജമാല്‍, എം എസ് എം ജില്ലാ സെക്രട്ടറി അബ്ദുല്ല അദ്‌നാന്‍, ഫാത്തിമ മുഹമ്മദലി, എം കെ ശാക്കിര്‍, എം എം അബ്ദുല്‍കരീം, കെ കെ ഹുസൈന്‍ സ്വലാഹി പ്രസംഗിച്ചു.

Back to Top