വിദ്യാഭ്യാസ തുല്യനീതി നടപ്പിലാക്കണം
അരീക്കോട്: നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഗവ. കോളജുകളുടെ സാധ്യതാപഠനം പൂര്‍ത്തിയാക്കി ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ തുല്യനീതി നടപ്പിലാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. എം അഹ്മദ്കുട്ടി മദനി, സി അബ്ദുലത്തീഫ്, ഡോ. ജാബിര്‍ അമാനി, മൂസ സുല്ലമി ആമയൂര്‍, ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് തെരട്ടമ്മല്‍, അബ്ദുല്‍കരീം സുല്ലമി എടവണ്ണ, വി ടി ഹംസ, നൂറുദ്ദീന്‍ എടവണ്ണ, അബ്ദുര്‍റശീദ് ഉഗ്രപുരം, ശംസുദ്ദീന്‍ അയനിക്കോട്, എം കെ ബഷീര്‍, വീരാന്‍ സലഫി, ശുക്കൂര്‍ വാഴക്കാട്, ശാക്കിര്‍ബാബു കുനിയില്‍, സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട പ്രസംഗിച്ചു.