വിദ്യാഭ്യാസ സംഗമം
കൊടുവള്ളി: അനുഗ്രഹ എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബ്ള്‍സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സണ്‍ഡെ മദ്‌റസയില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സംഗമം ചെയര്‍മാന്‍ ആര്‍ സി സാദിഖ് ഉദ്ഘാടനം ചെയ്തു. പി നൗഫല്‍ അധ്യക്ഷത വഹിച്ചു. എം ടി അബ്ദുല്‍ മജീദ്, എം പി മൂസ ക്ലാസെടുത്തു. ബഹാവുദ്ദീന്‍, ബാസിമ മജീദ്, മുഹമ്മദ് ഷാഫി, ജസീദ ഫൈസല്‍, ഷബീറ അമീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം കെ പോക്കര്‍ സുല്ലമി സമാപന പ്രഭാഷണം നടത്തി.