വിദ്യാഭ്യാസ നയത്തില്‍ മാറ്റം വേണം
അബ്ദുല്‍റഷീദ്
സമൂഹത്തിന് ഉപകാരപ്രദമാകുന്ന തരത്തില്‍ അറിവിനെ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ പരിശീലിപ്പിക്കപ്പെടുന്നില്ലെന്ന ആരോപണം ശ ക്തമാണ്. എം എസ് സിയും എം സി എയുമെല്ലാം കഴിഞ്ഞ് സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി പുറത്തിറങ്ങിയിട്ടും ഒരു സോഫ്റ്റ്വെയര്‍ നിര്‍മിക്കാന്‍ എന്തു ചെയ്യണമെന്നോ അതിന് ഏതു ടൂള്‍ ഉപയോഗിക്കണമെന്നോ അറിയാത്ത ഒട്ടേറെ ആളുകളെ പരിചയമുണ്ട്.
ഇത്ര വലിയ കോഴ്‌സ് കഴിഞ്ഞിട്ടും അതിനുള്ള പ്രാപ്തി കൈവരിക്കാനാവാത്തത് നമ്മുടെ വിദ്യാഭ്യാസ ക്രമത്തിന്റെ പോരായ്മ തന്നെയാണ്. വിദ്യാഭ്യാസ വ്യവസ്ഥിതിയിലും ഇടപെടലിലും ക്രിയാത്മകമായ പദ്ധതികള്‍ കൊണ്ടു വരികയും അടിമുടി നവീകരിക്കുകയും വേണ്ടതുണ്ട്. ബോധന രീതികള്‍ പ്രയോജനം ചെയ്യുന്നതാണോ എന്ന ആലോചനയും വേണ്ടതുണ്ട്. ഈ വിഷയകമായി അജ്മല്‍ സി ശബാബില്‍ എഴുതിയ ലേഖനം പ്രസക്തവും കണ്ണു തുറപ്പിക്കുന്നതുമാണ്.