2 Wednesday
July 2025
2025 July 2
1447 Mouharrem 6

വിദ്വേഷം വിളമ്പുന്ന മാധ്യമങ്ങള്‍

അമീന്‍ ചേന്നര തിരൂര്‍

ലോകകപ്പ് സമ്മാനദാന വേദിയില്‍ ലയണല്‍ മെസ്സിയെ അറബികളുടെ പരമ്പരാഗത വേഷമായ ബിഷ്ത് അണിയിച്ചതിനെ യൂറോപ്യന്‍-അമേരിക്കന്‍ മാധ്യമങ്ങള്‍ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. മഹത്തായ ചടങ്ങിനെ നാണം കെടുത്തിയെന്നും അര്‍ജന്റീനയുടെ ജഴ്‌സി മറച്ചുപിടിച്ചെന്നുമൊക്കെയാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ബിബിസി അടക്കം തലക്കെട്ട് നല്‍കിയത്. എന്നാല്‍ 1970ല്‍ മെക്‌സിക്കോ ലോകകപ്പില്‍ ജേതാക്കളായ ബ്രസീല്‍ ടീമിന്റെ നായകന്‍ പെലെയെ സമാനമായ രീതിയില്‍ മെക്‌സിക്കോയുടെ പരമ്പരാഗത തൊപ്പി അണിയിച്ചിരുന്നു. ഇതില്‍ അസ്വസ്ഥത തോന്നാത്ത ആളുകള്‍ക്കും മാധ്യമങ്ങള്‍ക്കും മെസ്സിയെ ബിഷ്ത് അണിയിക്കുമ്പോള്‍ മാത്രം അസ്വസ്ഥത തോന്നുന്നത് എന്തുകൊണ്ടായിരിക്കും എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇത് കൃത്യമായ അറബ്-ഇസ്‌ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. ഖത്തര്‍ ലോകകപ്പിന് വേദിയായതു മുതല്‍ തുടങ്ങിയ ഈ വിദ്വേഷം മത്സരം കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുകയാണ്.

Back to Top