25 Wednesday
December 2024
2024 December 25
1446 Joumada II 23

ആദ്യത്തെ വാണിജ്യ ബഹിരാകാശയാത്ര നടത്തി വെര്‍ജിന്‍ ഗലാക്ടിക്


ബഹിരാകാശ ടൂറിസം രംഗത്ത് ചുവടുറപ്പിച്ചുകൊണ്ട് വെര്‍ജിന്‍ ഗലാക്ടിക് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശയാത്ര വിജയകരമായി പൂര്‍ത്തിയാക്കി. ഗലാക്ടികിന്റെ ഏഴാം ദൗത്യമാണിതെങ്കിലും ഇതുവരെയുള്ളതെല്ലാം പരീക്ഷണ പറക്കലുകളായിരുന്നു. വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനമാണ് ഇന്നലെ പറന്നത്. ഭാരക്കുറവ് ഉള്‍പ്പെടെയുള്ള ബഹിരാകാശ അനുഭവവും അവിടെ നിന്നുള്ള ഭൂമിയുടെ കാഴ്ചയുമാണ് സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകുന്നത്. വെര്‍ജിന്‍ ഗലാക്ടികിന്റെ കാരിയര്‍ വിമാനം വിഎസ്എസ് യൂണിറ്റിയെ 13.5 കിലോമീറ്റര്‍ (44,300 അടി) വരെ എത്തിക്കുകയും അവിടെ നിന്ന് യൂണിറ്റി സ്വന്തം റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശപരിധിയില്‍ 88.51 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുകയുമാണ് ചെയ്തത്.

Back to Top