വെളുത്തൊടി അബ്ദുറഹ്മാന്‍
മഞ്ചേരി: മഞ്ചേരിയിലെ പഴയകാല മുജാഹിദ് പ്രവര്‍ത്തകന്‍ വെളുത്തൊടി ഹൈദ്രു എന്ന അബ്ദുറഹ്മാന്‍ (84) നിര്യാതനായി. മേലാക്കം മുജാഹിദ് പള്ളിയുടെ തുടക്കം മുതല്‍ അതുമായി സഹകരിച്ച് പോന്നു. പാപ്പിനിപ്പാറയില്‍ പള്ളി വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ വീടും പീടികയും ഖുര്‍ആന്‍ ക്ലാസുകള്‍ക്കും മറ്റ് ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കുമായി അദ്ദേഹം വേദിയാക്കി. സാധാരണക്കാരനായ തൊഴിലാളിയായി ജീവിതം നയിച്ച അദ്ദേഹം ഖുര്‍ആന്‍ പരിഭാഷകള്‍ വായിച്ചും പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ ഓടിനടന്നും സജീവമാവുകയും, ആദര്‍ശ രംഗത്ത് മാതൃകാപരമായ നിലപാട് കൊണ്ട് വ്യത്യസ്തനാവുകയും ചെയ്തു. പ്രസ്ഥാന പ്രവര്‍ത്തകരായ വാസിദലി, അബ്ദുറഷീദ് എന്നിവര്‍ മക്കളും കെ എന്‍ എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി വി ടി ഹംസ സഹോദരനുമാണ്. പരേതന് അല്ലാഹു സ്വര്‍ഗത്തില്‍ ഇടം നല്‍കി അനുഗ്രഹിക്കട്ടെ, (ആമീന്‍)
കെ എം ഹുസൈന്‍, മഞ്ചേരി