വെള്ളാപ്പള്ളിയുടെ വര്‍ഗീയപ്രചാരണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത് -കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: നാടുനീളെ വര്‍ഗീയ വിഷം വമിക്കുന്ന പ്രസ്താവനകള്‍ നടത്തി കേരളത്തിന്റെ സാമൂഹ്യ സാഹചരിക കലുഷമാക്കുന്ന വെള്ളാപ്പള്ളി നടേശനെ സര്‍ക്കാറിന്റെ നവോത്ഥാന സമിതി അധ്യക്ഷനായി തുടരാന്‍ അനുവദിക്കുക വഴി സര്‍ക്കാര്‍ വര്‍ഗീയ പ്രചാരണത്തിന് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. പച്ചക്ക് വര്‍ഗീയത പറഞ്ഞ് നടക്കുന്ന വെള്ളാപള്ളിയെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ എന്താണ് തടസ്സമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
സംസ്ഥാനത്തെ മുസ്‌ലിംകള്‍ അനര്‍ഹമായത് കൈക്കലാക്കുന്നു എന്ന് സര്‍ക്കാറിന്റെ തന്നെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ആള്‍ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ സമൂഹത്തിലുണ്ടാക്കുന്ന തെറ്റിദ്ധാരണയകറ്റാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സംരംഭങ്ങളിലും സര്‍ക്കാര്‍ സമിതികളിലും മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭ്യമല്ലെന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ ഒളിച്ചു വെക്കുന്നത് അംഗീകരിക്കാനാവില്ല. ജാതി സെന്‍സസ് നടത്തി ഉദ്യോഗ, വിദ്യാഭ്യാസ, അധികാര മേഖലകളില്‍ ഓരോ സമുദായത്തിന്റെയും പ്രാതിനിധ്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിടണം. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ നഷ്ടമായതിനെക്കുറിച്ച സി പി എമ്മിന്റെ വിലയിരുത്തല്‍ തെറ്റുതിരുത്താന്‍ സന്നദ്ധമല്ലെന്നാണ് തെളിയിക്കുന്നത്. തുടര്‍ന്ന് വന്ന രണ്ട് എല്‍ ഡി എഫ് സര്‍ക്കാരുകളുടെ ആഭ്യന്തര വകുപ്പ് സംഘപരിവാര്‍ ആജ്ഞാനുസാരം പ്രവര്‍ത്തിച്ചതും മുസ്‌ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ കവര്‍ന്നെടുത്തത് കൊണ്ടുമാണ് മുസ്‌ലിം പിന്തുണ നഷ്ടമായതെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് തെറ്റുതിരുത്താന്‍ സി പി എം തയ്യാറാവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എഞ്ചിനീയര്‍ അബ്ദുല്‍ജബ്ബാര്‍, എന്‍ എം അബ്ദുല്‍ജലീല്‍, എം എം ബഷീര്‍ മദനി, കെ എം കുഞ്ഞമ്മദ് മദനി, കെ എ സുബൈര്‍, സി മമ്മു കോട്ടക്കല്‍, എം അഹമ്മദ്കുട്ടി മദനി, കെ പി സകരിയ്യ, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ഇസ്മാഇല്‍ കരിയാട്, പി പി ഖാലിദ്, എം കെ മൂസ സുല്ലമി, കെ പി അബ്ദുറഹ്മാന്‍, ഡോ. ജാബിര്‍ അമാനി, ഹമീദലി ചാലിയം, ഡോ. അനസ് കടലുണ്ടി, ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, എം ടി മനാഫ്, സല്‍മ അന്‍വാരിയ്യ, സി ടി ആയിഷ ടീച്ചര്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ, സഹല്‍ മുട്ടില്‍, പി അബ്ദുസ്സലാം പ്രസംഗിച്ചു.