വെളിച്ചം സമ്മാനങ്ങള്‍ വിതരണം ചെയ്തു
കോഴിക്കോട്: വെളിച്ചം അന്താരാഷ്ട്ര പഠനപദ്ധതിയുടെ ഭാഗമായി കോഴിക്കോട് നടന്ന പന്ത്രണ്ടാം ഘട്ട സംസ്ഥാന സംഗമത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. നൂറു ശതമാനം മാര്‍ക്ക് നേടിയ പഠിതാക്കളില്‍നിന്ന് നറുക്കെടുപ്പിലൂടെ വെളിച്ചം വിഭാഗത്തില്‍ പത്തുപേര്‍ക്ക് 5000 രൂപ വീതവും ബാലവെളിച്ചം വിഭാഗത്തില്‍ നാലുപേര്‍ക്ക് 5000 രൂപ വീതവും കൈമാറി.
നൂറു ശതമാനം മാര്‍ക്ക് നേടിയ ഇതര സമുദായത്തില്‍ പെട്ട 21 പേരില്‍ രണ്ടുപേര്‍ക്ക് 5000 രൂപ വീതവും മറ്റുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. വെളിച്ചം ക്വിസ് ഗ്രാന്‍ഡ്ഫിനാലെ മത്സരത്തില്‍ കോഴിക്കോട് സൗത്ത്, വയനാട്, തിരുവനന്തപുരം ജില്ലകള്‍ ആദ്യ മൂന്ന് സ്ഥാനം നേടി.
വെളിച്ചം സമ്മാനത്തിനര്‍ഹരായവര്‍: എ പി ഉമ്മുസല്‍മ, കെ സുഹറ, നാദിറ, പി എന്‍ സി സക്കീന (കോഴിക്കോട് സൗത്ത്), കെ അബ്ദുല്‍അസീസ് (മലപ്പുറം ഈസ്റ്റ്), പി സറീന (വയനാട്) എന്‍ കെ അബ്ദുല്‍ മജീദ്, സബ്‌ന, സൈഫുന്നിസ, നജ്‌ല തൈക്കാട്ടില്‍ (മലപ്പുറം വെസ്റ്റ്), സുധ, ക്ലാര ജോര്‍ജ് (കോഴിക്കോട് സൗത്ത്). ബാലവെളിച്ചം വിജയികള്‍: ഹിബ ഹുസൈന്‍ (എറണാകുളം), പി നശ്‌വ (മലപ്പുറം ഈസ്റ്റ്), ആമിന കരീം, യു ഫാത്തിമ ഹെന്ന (കോഴിക്കോട് സൗത്ത്).