മണ്ഡലം വെളിച്ചം സംഗമം
അലനല്ലൂര്‍: എടത്തനാട്ടുകര മണ്ഡലം വെളിച്ചം, ബാലവെളിച്ചം അവാര്‍ഡ്ദാന സംഗമം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌നാ സത്താര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വെളിച്ചം മണ്ഡലം ചെയര്‍മാന്‍ അബ്ദു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഫര്‍ഹാ നൗഷാദ്, ഫൈസല്‍ നന്മണ്ട, ഉബൈദുല്ല ഫാറൂഖി, അബ്ദുറശീദ് ചതുരാല, പടുകുണ്ടില്‍ അബ്ദുല്ല, പാറോക്കോട് ഹംസ, മുസ്തഫ പൂക്കാടംചേരി, പി റൗസീന, ഷഹാന, സുല്‍ഫീക്കറലി പ്രസംഗിച്ചു.
