വെളിച്ചം സംസ്ഥാന സംഗമം വണ്ടൂരില്‍
കോഴിക്കോട്: വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ പതിനഞ്ചാം ഘട്ട സംസ്ഥാന സംഗമം ജനുവരി 8-ന് വണ്ടൂരില്‍ നടക്കും. ഏത് സാധാരണക്കാരനും എളുപ്പത്തില്‍ ഖുര്‍ആന്‍ പഠിച്ചെടുക്കാന്‍ സാധ്യമാക്കുന്ന രീതിയിലുള്ള പദ്ധതി പതിനഞ്ച് ഘട്ടങ്ങള്‍ പിന്നിട്ട് പതിനായിരങ്ങളിലേക്ക് ഖുര്‍ആനിന്റെ സന്ദേശം എത്തിച്ചിരിക്കുകയാണ്.
സംസ്ഥാന സംഗമത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്തു. വെളിച്ചം ചെയര്‍മാന്‍ എം പി അബ്ദുല്‍കരീം സുല്ലമി എടവണ്ണ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, കെ അബ്ദുല്‍അസീസ് മാസ്റ്റര്‍, ഡോ. ജാബിര്‍ അമാനി, അബ്ദുറഷീദ് ഉഗ്രപുരം, റഫീഖ് നല്ലളം, ജൗഹര്‍ അയനിക്കോട്, സി എം സനിയ്യ ടീച്ചര്‍, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, മുഹ്‌സിന്‍ തൃപ്പനച്ചി, യൂനുസ് ചെങ്ങര, ടി ടി ഫിറോസ്, അബ്ദുസ്സലാം മദനി, ഫാസില്‍ ആലുക്കല്‍, ഇല്യാസ് മോങ്ങം, ശിബില്‍ വണ്ടൂര്‍ പ്രസംഗിച്ചു.