വെളിച്ചം സംസ്ഥാനസംഗമം ജൂണ്‍ 10-ന് തിരുവനന്തപുരത്ത്: സംഘാടകസമിതി രൂപീകരിച്ചു

തിരുവനന്തപുരം: വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠനപദ്ധതിയുടെ പതിനാറാമത് സംസ്ഥാന സംഗമം ജൂണ്‍ 10-ന് തിരുവനന്തപുരത്ത് നടക്കും. വിവിധ വിഷയങ്ങളിലെ ചര്‍ച്ചകളും ക്ലാസ്സുകളും പഠിതാക്കളുടെ അനുഭവങ്ങള്‍ പങ്കുവെക്കലു മുള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ നടക്കും. സമ്മേളനത്തിന്റെ വിജയത്തിന്നായി തിരുവനന്തപുരം ഇസ്‌ലാഹീ സെന്ററില്‍ നടന്ന യോഗത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.
നാസര്‍ കടയറ (മുഖ്യരക്ഷാധികാരി), എം കെ ശാക്കിര്‍ ആലുവ, സലീം കരുനാഗപ്പള്ളി, ഡോ. എം സൈനുദ്ദീന്‍, എ പി നൗഷാദ് (രക്ഷാധികാരി), എം പി അബ്ദുല്‍കരീം സുല്ലമി (ചെയര്‍മാന്‍), നാസിറുദ്ദീന്‍ഫാറൂഖി (വര്‍ക്കിംഗ് ചെയര്‍മാന്‍), ഡോ. കെ ടി അന്‍വര്‍ സാദത്ത് (ജന.കണ്‍വീനര്‍), യാസര്‍ സുല്ലമി (കണ്‍വീനര്‍). പി കെ കരീം, ഷാജഹാന്‍ ഫാറൂഖി, അഷ്‌റഫ് മഞ്ഞപ്പാറ, നാസര്‍ സലഫി (വൈ. ചെയര്‍മാന്‍), അയ്യൂബ് എടവനക്കാട്, സി എ അനീസ്, നൂറാ വാഹിദ, നവീര്‍ ഇഹ്‌സാന്‍ (ജോ. കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍. യോഗത്തില്‍ അബ്ദുല്‍കരീം സുല്ലമി, ടി പി ഹുസൈന്‍ കോയ, അയ്യൂബ് എടവനക്കാട്, നാസിറുദ്ദീന്‍ ഫാറൂഖി, പി കെ കരീം, ഡോ. എം സൈനുദ്ദീന്‍, സി എ അനീസ്, ഷാഫി ആറ്റിങ്ങല്‍, നസീര്‍ വള്ളക്കടവ്, യാസ്മിന്‍ പ്രസംഗിച്ചു.
