വെളിച്ചം സുഊദി ഓണ്‍ലൈന്‍ പദ്ധതി വിജയികളെ പ്രഖ്യാപിച്ചു
ജിദ്ദ: സുഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വെളിച്ചം സുഊദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതി ഗ്രാന്‍ഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു. വിശുദ്ധ ഖുര്‍ആന്‍ 43 മുതല്‍ 45 വരെയുള്ള അധ്യായങ്ങളെ ആസ്പദമാക്കി 18 ദിവസങ്ങളിലായി നടന്ന പ്രാഥമിക മത്സരങ്ങളില്‍ 1700ല്‍പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു. 900 ത്തിലധികം പഠിതാക്കള്‍ പങ്കെടുത്ത ഫൈനല്‍ പരീക്ഷയില്‍ ഡോ. സന ഫാത്തിമ മലപ്പുറം ഒന്നാം റാങ്കും ഹസീന അറക്കല്‍ ജിദ്ദ രണ്ടാം സമ്മാനവും അമീന തിരുത്തിയാട്, ഷാക്കിറ വി പി ജുബൈല്‍ എന്നിവര്‍ മുന്നാം സ്ഥാനവും നേടി. മുനീറ പി പി കോഴിക്കോട്, റുബീന അനസ് ജിദ്ദ, സുമയ്യ പി കെ പാലക്കാട്, ഹസീന പി കെ ഐക്കരപ്പടി, ഹുസ്‌ന ഷിറിന്‍ ജുബൈല്‍, റുക്‌സാന ഷമീം വേങ്ങര, സാജിദ അല്‍ഖര്‍ജ്, സറീന കുട്ടിഹസ്സന്‍ ദമാം, ജമീല എന്‍ മലപ്പുറം, സമീറ റഫീഖ് ദമാം, ഹംനാ പാലക്കാട്, ശഹനാസ് അല്‍താഫ് ദമാം, ഷബീറ പി വേങ്ങര എന്നിവര്‍ നാല് മുതല്‍ പത്ത് വരെ റാങ്കുകള്‍ക്ക് അര്‍ഹരായി.