വെളിച്ചം സുഊദി ഓണ്‍ലൈന്‍ അഞ്ചാംഘട്ട വിജയികളെ പ്രഖ്യാപിച്ചു
ജിദ്ദ: സുഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വെളിച്ചം സുഊദി ഓണ്‍ലൈന്‍ അഞ്ചാംഘട്ട മത്സര വിജയികളെ പ്രഖ്യാപിച്ചു. 700-ലധികം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് നേടി മൂന്നുപേര്‍ ഒന്നാംസ്ഥാനം പങ്കിട്ടു. മുഹമ്മദ് ഇസ്ഹാഖ് അരൂര്‍, റുക്‌സാന ഷമീം വേങ്ങര, ഷക്കീല്‍ ബാബു ജിദ്ദ എന്നിവരാണ് ഒന്നാം സമ്മാനമായ ഗോള്‍ഡ് കോയിന് അര്‍ഹരായത്. ഒന്നാം സമ്മാനത്തിന് അര്‍ഹനായ മുഹമ്മദ് ഇസ്ഹാഖ് ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഷബാന സഹദ് ജിദ്ദ, മുഫീദ സുല്‍ഫിക്കര്‍ അബൂദാബി, ജമീന അന്‍സാര്‍ ആലപ്പുഴ, റംലത്ത് അല്‍ഖര്‍ജ്, സല്‍മ അബ്ദുല്‍ ഖാദര്‍ ദുബായ്, നൗഷാദ് റിയാദ്, ഉമ്മു സല്‍മ പാലേമാട്, അമീന മലപ്പുറം, സഫിയാബി കൊല്ലം, ഖൈറുന്നീസ ജുബൈല്‍, സബീറ വേങ്ങര, സി എ ഖദീജ കോഴിക്കോട്, പി കെ ഹസീന ഐക്കരപ്പടി, ബി പി ഷാക്കിറ ജുബൈല്‍, ബദ്ദറുന്നീസ സിയാംകണ്ടം, റസീന പറമ്പില്‍പീടിക, നുസ്രത്ത് റിയാദ്, എ കെ ഖദീജ പാലക്കാട്, എന്‍ ജമീല പുളിക്കല്‍ എന്നിവര്‍ 4 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംഗമത്തില്‍ വിതരണം ചെയ്തു.