വെളിച്ചം സഊദി ഓണ്‍ലൈന്‍ പരീക്ഷ മൂന്നാംഘട്ട വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വെളിച്ചം ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ മൂന്നാംഘട്ടം വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം: പി ടി അഷ്‌റഫ് പാലേമാട്, രണ്ടാംസ്ഥാനം: ഇഹ്‌സാന്‍ കൊക്കാടന്‍ ജിദ്ദ, മൂന്നാംസ്ഥാനം: ആമിന സ്വാലിഹ് ജിദ്ദ, പി കെ ഹസീന ഫറോക്ക്. മുഅ്മിനൂന്‍, നൂര്‍ എന്നീ അധ്യായങ്ങളെ ആസ്പദമാക്കിയാണ് മത്സരം നടത്തിയത്. മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം പേര്‍ പങ്കെടുത്തു. ദേശീയ സംഗമത്തില്‍ തുറൈഫ് ദഅവാ ആന്റ് ഗൈഡന്‍സ് സെന്റര്‍ പ്രബോധകന്‍ സയ്യിദ് സുല്ലമി ഫലപ്രഖ്യാപനം നടത്തി. സംഗമം കെ ജെ യു ജന.സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ആലാങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. റാഫി പേരാമ്പ്ര, ഷാനിഫ് വാഴക്കാട്, ഫാറൂഖ് സ്വലാഹി, ഷാജഹാന്‍ ചളവറ പ്രസംഗിച്ചു. അനീസ ജലീല്‍, സജ അബ്ദുല്‍ജലീല്‍ (നാലാംറാങ്ക്), സി പി സറീന, എ കെ ഖദീജ (അഞ്ചാം റാങ്ക്), റംലത്ത് റിയാദ്, സമീറ റഫീഖ്, ഷാഹിന കബീര്‍, പി കെ സുമയ്യ (ആറാം റാങ്ക്), പി എന്‍ ഷഫീഖ്, കെ വി ജുമാന, ഹുസ്‌ന ഷിറിന്‍ (ഏഴാം റാങ്ക്), ഷംന വഹീദ് (എട്ടാം റാങ്ക്), മുഹമ്മദ് അഷ്‌റഫ് (ഒന്‍പതാം റാങ്ക്), സി കെ ലൈല (പത്താം റാങ്ക്) എന്നിവര്‍ ഉന്നത വിജയം നേടി.
