20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ഖുര്‍ആന്‍ വെളിച്ചം സംഗമത്തിന് പ്രൗഢോജ്വല സമാപനം


കോഴിക്കോട്: ദൈവിക വിഭവങ്ങളുടെ വ്യവസ്ഥാപിതവും ആനുപാതികവുമായ വിതരണക്രമം പ്രകൃതിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും വിഭവ വിനിയോഗത്തിലെ സൂക്ഷ്മത പ്രകൃതി സന്തുലനത്തെ ബലപ്പെടുത്തുമെന്നും ഐ എസ് എം സംസ്ഥാന സമിതി കോഴിക്കോട് ജെ ഡി ടി കാമ്പസില്‍ സംഘടിപ്പിച്ച ‘വെളിച്ചം’ അന്താരാഷ്ട്ര പഠനപദ്ധതി സംസ്ഥാനതല സംഗമം അഭിപ്രായപ്പെട്ടു. സുസ്ഥിരവികസനം സാധ്യമാക്കാന്‍ ദൈവിക വിഭവവിനിയോഗ സാക്ഷരത ആര്‍ജിക്കാന്‍ ഓരോ വ്യക്തിക്കും സാധ്യമാകേണ്ടതുണ്ട്. വിഭവദാതാവായ ദൈവത്തിന്റെ മാര്‍ഗദര്‍ശനങ്ങള്‍ വിഭവവിനിമയത്തിലും വിതരണത്തിലും പാലിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണം. അര്‍ഹര്‍ക്ക് പ്രാപ്യമല്ലാത്ത വിധം വിഭവങ്ങള്‍ കയ്യടക്കിവെക്കുന്ന പ്രവണത ഇല്ലാതാക്കണമെന്നും പങ്കുവെക്കലിന്റെ രീതിശാസ്ത്രം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

കെ ജെ യു ജന. സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ, എം എസ് എം സംസ്ഥാന സെക്രട്ടറി ശഹീം പാറന്നൂര്‍, നവാസ് അന്‍വാരി, ഡോ. ജംഷീദ് ഉസ്മാന്‍ പ്രസംഗിച്ചു.
പഠന സെഷനില്‍ ഡോ. ജാബിര്‍ അമാനി, നൗഫല്‍ ഹാദി, ഫൈസല്‍ നന്മണ്ട, ഡോ. ഫുക്കാര്‍ അലി പ്രബന്ധം അവതരിപ്പിച്ചു. ആസ്വാദന സെഷനിന് അബ്ദുല്ലത്തീഫ് വൈലത്തൂര്‍, അബ്ദുറസാഖ് മണ്ണാര്‍ക്കാട്, ഇസ്മായില്‍ കുന്നുംപുറം, മിസ്ബാഹ് ഫാറൂഖി നേതൃത്വം നല്‍കി. ഹിഫ്ദ് സെഷന് നൗഷാദ് കാക്കവയലും മെഗാ ക്വിസിന് ഇ വി അബ്ബാസ് സുല്ലമിയും നേതൃത്വം നല്‍കി. 19-ാം ഘട്ട വെളിച്ചം ലോഞ്ചിംഗ് ടി പി ഹുസൈന്‍ കോയ നിര്‍വഹിച്ചു. സമാപന സമ്മേളനം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. വെളിച്ചം പഠനപദ്ധതി ചെയര്‍മാന്‍ അബദുല്‍കരീം സുല്ലമി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, കെ എന്‍ സുലൈമാന്‍ മദനി, അഡ്വ. പി എം മുഹമ്മദ് ഹനീഫ്, ശാനിഫ് വാഴക്കാട്, അയ്യൂബ് എടവനക്കാട്, ശംസുദ്ദീന്‍ അയനിക്കോട്, ജിസാര്‍ ഇട്ടോളി, അഷ്‌റഫ് തൊടികപ്പുലം, ശറഫുദ്ദീന്‍ കടലുണ്ടി, ഫാദില്‍ പന്നിയങ്കര, സിറാജ് തയ്യില്‍, നസീം മടവൂര്‍, അബ്ദുസ്സത്താര്‍ ഫാറൂഖി പ്രസംഗിച്ചു.

Back to Top